അത്ലറ്റിക് ക്ലബ്ബിനോട് യാത്രപറഞ്ഞ് ഇനിഗോ മാർട്ടിനസ്; ബാഴ്‌സയുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

Nihal Basheer

അത്ലറ്റിക് ബിൽബാവോ വിടുന്ന ഇനിഗോ മാർട്ടിനസ് ക്ലബ്ബിനോട് യാത്ര പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെ നൽകിയ വിഡിയോയിലാണ് ടീം വിടുന്ന കാര്യം താരം ഉറപ്പിച്ചു പറഞ്ഞത്. ഇനിഗോ മുൻപ് തന്നെ ബാഴ്‌സലോണയുമായി ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഫിനാൻഷ്യൽ ഫെയർപ്ലെ പ്രശ്നങ്ങൾ മൂലം താരത്തെ രജിസ്റ്റർ ചെയ്യാൻ നിലവിൽ ബാഴ്‌സക്ക് സാധിക്കില്ല. അത് കൊണ്ട് തന്നെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാവുകയുള്ളൂ.
20230606 181141
ഇനിഗോ മാർട്ടിനസ് മേയിൽ ബാഴ്‌സലോണയുമായി കരാറിൽ ഒപ്പിട്ടതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാറിൽ ആണ് മുപ്പത്തിയൊന്നുകാരൻ എത്തുന്നത്. താരം ടീമിനോട് യാത്ര പറഞ്ഞതിന് പിറകെ അത്ലറ്റിക് ക്ലബ്ബും ഇനിഗോക്ക് സാമൂഹിക മാധ്യമത്തിലൂടെ നന്ദി അറിയിച്ചു. ടീമിനായി ഇനിഗോയുടെ സമർപ്പണമണത്തെ അഭിനന്ദിച്ചു. അത്ലറ്റിക് പുതിയ കരാർ താരത്തിന് മുന്നിൽ വെച്ചിരുന്നെങ്കിലും ടീം വിടാൻ തന്നെ ആയിരുന്നു തീരുമാനം. ബാഴ്‌സലോണയുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ് ആവും ഇനിഗോ.