ഇന്ത്യയിൽ ഗോളടിച്ചു കൂട്ടിയ U-17 ലോകകപ്പിലെ ടോപ്പ് സ്കോറർ ലിവർപൂളിൽ തുടരും

- Advertisement -

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ തകർത്തു കളിച്ച് താരമായ ഇംഗ്ലീഷ് സ്ട്രൈക്കർ റിയാൻ ബ്രൂയ്സ്റ്റർ ലിവർപൂളിൽ തുടരും. ഈ 18കാരനുമായി ലിവർപൂൾ മൂന്ന് വർഷത്തെ പുതിയ കരാറിൽ ഒപ്പിട്ടു. ഇപ്പോൾ പരിക്കേറ്റ് ചികിത്സയിലുള്ള ബ്രൂയ്സ്റ്റർ ഈ വരുന്ന സീസണിൽ ലിവർപൂളിനായി പ്രീമിയർ ലീഗ് അരങ്ങേറ്റം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ അണ്ടർ 17 ലോകകപ്പലെ ടോപ്പ്സ്കോററായിരുന്നു ഈ ലിവർപൂൾ താരം. 8 ഗോളുകളാണ് ബ്രൂയ്സ്റ്റർ ലോകകപ്പിൽ നേടിയത്. ഫൈനലിലും നിർണായക ഒരു ഗോൾ താരം നേടിയിരുന്നു. ലിവർപൂൾ തന്റെ കുടുംബമാണെന്നും പുതിയ കരാർ ഒപ്പിട്ട് ഈ യാത്ര തുടരുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഈ വർഷം സീനിയർ ടീമിനായി അരങ്ങേറാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ഈ ഇംഗ്ലീഷ് വാഗ്ദാനം പറഞ്ഞു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement