ഇറാനിയൻ മെസ്സി അസ്മൗൺ ഇനി സെനിറ്റിൽ

ഇറാനിയൻ മെസ്സി എന്ന് അറിയപ്പെടുന്ന സർദാർ അസ്മൗണെ റഷ്യൻ ക്ലബായ സെനിറ്റ് സ്വന്തമാക്കി. 12 മില്യണോളം ചിലവഴിച്ചാണ് റൂബെൻ കസാനിൽ നിന്ന് അസ്മൗണെ സെനിറ്റ് സ്വന്തമാക്കിയത്. മൂന്ന് വർഷത്തെ കരാറിൽ ആണ് അസ്മൗൺ ഒപ്പിട്ടത്‌. റഷ്യയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും ദിവസമുള്ളതിനാലാണ് സൈനിംഗ് ഇത്ര വൈകിയത്.

ഇറാനായി ഏഷ്യൻ കപ്പിൽ മികച്ച പ്രകടനം നടത്തിയാണ് അസ്മൗൺ വരുന്നത്. ഫെബ്രുവരി 12ന് അസ്മൗണ് സെനിറ്റിനായി അരങ്ങേറും. ഇപ്പോൾ റഷ്യൻ ലീഗിൽ ഒന്നാമതാണ് സെനിറ്റ് ഉള്ളത്. റഷ്യൻ റൂബൻ കസാന് പുറമെ റോസ്തോവിനായും അസ്മൗൺ കളിച്ചിട്ടുണ്ട്. റഷ്യയിൽ ഇതുവരെ 42 ഗോളുകൾ നേടാൻ ഈ 24കാരനായിട്ടുണ്ട്.

അസ്മൗണെ കൂടാതെ ബോക ജൂനിയേഴ്സ് താരം വിൽമാർ ബാരിയോസിനെയും സെനിറ്റ് സൈൻ ചെയ്തു.

Previous articleഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന
Next articleക്ലിംഗര്‍ ബിഗ് ബാഷില്‍ നിന്ന് റിട്ടയര്‍ ചെയ്യാനൊരുങ്ങുന്നു