ഓഫറുമായി ലോസ് ആഞ്ചലസ്; ഔബമയങിന്റെ തീരുമാനത്തിന് കാതോർത്ത് ചെൽസി

Nihal Basheer

പാട്രിക്ക് ഔബമയങിന് വേണ്ടി എംഎൽഎസിൽ നിന്നും ഓഫർ. ലോസ് ആഞ്ചലസ് എഫ്സിയാണ് മുന്നേറ്റ താരത്തെ ലോണിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ചെൽസിയുമായി കൈമാറ്റത്തിൽ ധാരണയിൽ എത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഔബമയങ് ഇതുവരെ മനസ് തുറന്നിട്ടില്ല. താരത്തിന്റെ തീരുമാനത്തിന് വേണ്ടി ചെൽസി കാത്തിരിക്കുകയാണെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു.

Screenshot 20230210 163036 Twitter

സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ ശേഷം ഔബമയങിന് അത്ര നല്ല സമയമല്ല. ഫോം നഷ്ടവും അവസരങ്ങൾ കുറവ് ലഭിക്കുന്നതും തിരിച്ചടി ആയി. കൂടാതെ അടുത്തിടെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വഡിൽ നിന്നും താരത്തെ പുറത്താക്കിയതും തങ്ങളുടെ പദ്ധതിയിൽ താരത്തിന് ഇടമില്ലെന്ന ചെൽസിയുടെ കൃത്യമായ സൂചന ആയിരുന്നു. ജനുവരിയിൽ ബാഴ്‌സിയിലേക്ക് തിരിച്ചു പോകുന്നതിന് അടക്കം ട്രാൻസ്ഫർ നീക്കങ്ങൾക്ക് ശ്രമിച്ചിരുന്നെങ്കിലും അതും സാങ്കേതിക കുരുക്കുകളിൽ അവസാനിച്ചു. എന്നാൽ കുറഞ്ഞ കാലത്തേക്ക് എങ്കിലും യൂറോപ്പ് വിടാൻ താരം തയ്യാറായേക്കില്ല എന്നു തന്നെയാണ് സൂചന. ഒരു കൂട്ടം പുതിയ താരങ്ങളെ എത്തിച്ച ചെൽസി ആവട്ടെ മുപ്പതിമൂന്നുകാരനെ ടീം വിടാൻ നിർബന്ധിച്ചെക്കും.