ഒളിമ്പിക്സിൽ തകർത്തു കളിച്ച ബ്രസീലിയൻ താരം അത്ലറ്റിക്കോ മാഡ്രിഡിൽ!!

20210825 231725

ബ്രസീലിയൻ യുവ വിങ്ങറായ മാത്യുസ് കുൻഹയെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. സ്പാനിഷ് ക്ലബ് താരവുമായി അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു. 25 മില്യൺ ആണ് അത്ലറ്റിക്കോ മാഡ്രിഡ് താരത്തിനായി ജർമ്മൻ ക്ലബായ ഹെർത ബെർലിന് നൽകുക. 22കാരനായ താരം ഒരു വർഷം മുമ്പ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ഹെർതയിൽ എത്തിയത്. അതുവരെ ലൈപ്സിഗിന്റെ താരമായിരുന്നു. രണ്ട് വർഷത്തോളം ലെപ്സിഗിനായി കളിച്ചു.

വിങ്ങറായും വിബ്ഗ്ബാക്കായും മിഡ്ഫീൽഡറായും കളിക്കാൻ കഴിവുണ്ട്. കുൻഹയുടെ ഡിഫൻസീവ് മികവും സിമിയോണിയുടെ ശ്രദ്ധ താരത്തിൽ എത്താൻ കാരണമായി. താരം ബ്രസീലിനായി ഈ ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തുകയും ബ്രസീലിനൊപ്പം സ്വർണ്ണം നേടുകയും ചെയ്തിരുന്നു. ഒളിമ്പിക്സിൽ താരം മൂന്ന് ഗോളുകൾ സ്കോർ ചെയ്തിരുന്നു.

Previous articleഎ എഫ് സി കപ്പ് ഇന്റർ സോൺ സെമിയിലെ മോഹൻ ബഗാന്റെ എതിരാളികൾ തീരുമാനമായി
Next articleമാർക്കസ് റാഷ്ഫോർഡ് പരിശീലനം പുനരാരംഭിച്ചു