മാർക്കസ് റാഷ്ഫോർഡ് പരിശീലനം പുനരാരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് പരിശീലനം പുനരാരംഭിച്ചു. താരം ഇന്നലെ മുതൽ കാരിങ്ടണിൽ എത്തി. ഇപ്പോൾ തനിച്ചാണ് റാഷ്ഫോർഡ് പരിശീലനം നടത്തുന്നത്. താമസിയാതെ ടീമിനൊപ്പം പരിശീലനം നടത്താൻ ആകും എന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസമായിരുന്നു റാഷ്ഫോർഡ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. തോളിനേറ്റ പരിക്ക് മാറാൻ ആയിരുന്നു റാഷ്ഫോർഡ് ശസ്ത്രക്രിയ നടത്തിയത്.

പരിശീലനം ആരംഭിച്ചു എങ്കിലും റാഷ്ഫോർഡ് തിരികെ കളത്തിലെത്താൻ സമയം എടുക്കും. രണ്ട് മാസത്തോളം ഇനിയും എടുക്കും എന്നാണ് ക്ലബ് ഡോക്ടർമാർ പറയുന്നത്. അവസാന രണ്ടു സീസണിലും ഇരുപതോ അതിലധികമോ ഗോളുകൾ യുണൈറ്റഡിനായി സ്കോർ ചെയ്ത താരത്തിന്റെ തിരിച്ചുവരവിനായി ക്ലബ് കാത്തിരിക്കുകയാണ്.