വെസ്റ്റ്ഹാം താരം ജിയാൻലുക്ക സ്കമാക്കയെ സ്വന്തമാക്കി അറ്റലാന്റ. താരത്തിന് രംഗത്തുണ്ടായിരുന്ന ഇന്റർ മിലാനെ അവസാന നിമിഷം മറികടന്നാണ് ഗാസ്പെരിനിയുടെ ടീം മറികടക്കുകയായിരുന്നു. ഇരുപത്തിയഞ്ചു മില്യൺ യൂറോ അടിസ്ഥാന ഓഫറും 5 മില്യൺ ആഡ് ഓണുകളും ചേർന്നതാണ് ആകെ ഓഫർ തുക. കൂടാതെ 10% സെൽ ഓൺ ക്ലോസും ചേർത്തിട്ടുണ്ട്. താരം ഉടൻ തന്നെ ക്ലബ്ബിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കും.
നേരത്തെ ഇന്റർ, റോമ ടീമുകൾ ആയിരുന്നു സ്കമാക്കക് വേണ്ടി രംഗത്തു ഉണ്ടായിരുന്നത്. എന്നാൽ വെസ്റ്റ്ഹാം ആവശ്യപ്പെടുന്ന തുക നൽകാൻ അവർ സന്നദ്ധമല്ലായിരുന്നു. അറ്റലാന്റ കൂടി ചിത്രത്തിലേക്ക് വന്നതോടെ ഇന്റർ മിലാൻ അവസാന നിമിഷം 24 മില്യൺ യൂറോയുടെ പുതുക്കിയ ഓഫർ സമർപ്പിച്ചതായി സ്കൈ സ്പോർട്സ് സൂചിപ്പിച്ചിരുന്നു. എന്നാൽ അറ്റലാന്റയുടെ ഓഫറിന് ഒപ്പം എത്താൻ ആവർക്കായില്ല. കൂടാതെ സെൽ ഓൺ ക്ലോസും കൂടി ചേരുമ്പോൾ ഉള്ള കൈമാറ്റ തുക ഭാവിയിൽ വീണ്ടും വെസ്റ്റ്ഹാമിന് നേട്ടം നൽകും. അറ്റലാന്റക്ക് ആവട്ടെ മുന്നേറ്റ താരം ഹോയ്ലുണ്ടിന്റെ ട്രാൻസ്ഫറിലൂടെ കിട്ടിയ ഭീമമായ തുക പകരക്കാരനായി തന്നെ ചെലവഴിക്കാൻ ആയി. നേരത്തെ അൽമേരിയ താരം ബിലാൽ ടൂറെയെ കൂടി എത്തിച്ച ഇറ്റലിയൻ ക്ലബ്ബിന്റെ മുന്നേറ്റം സ്കമാക്ക കൂടി ചേരുന്നതോടെ കൂടുതൽ കരുത്തുറ്റതാകും.