അശുതോഷ് മെഹ്ത കൊൽക്കത്ത വിട്ട് പൂനെ സിറ്റിയിലേക്ക്

അശുതേഷ് മെഹ്ത എ ടി കെ കൊൽക്കത്ത വിടുന്നു. താരം പൂനെ സിറ്റിയുമായി കരാറിൽ എത്തിയതായാണ് വാർത്തകൾ. ഗുജ്റാത്തുകാരനായ ഡിഫൻഡറിനെ 45 ലക്ഷം രൂപ മുടക്കിയാണ് കഴിഞ്ഞ ഡ്രാഫ്റ്റിൽ എ ടി കെ കൊൽക്കത്ത സ്ക്വാഡിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിൽ എ ടി കെയ്ക്കായി മെഹ്ത കളിച്ചിരുന്നു.

പൂനെ സിറ്റിയിൽ അശുതോഷിന്റെ രണ്ടാം വരവാണ് ഇത്. മുമ്പ് 2014 ഐ എസ് എൽ സീസണിലും അശുതോഷ് പൂനെയ്ക്കായി കളിച്ചിരുന്നു. മുംബൈ സിറ്റിക്കായും മുമ്പ് താരം ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഐസോളിനെ രണ്ട് സീസൺ മുമ്പ് ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ്.

Previous articleആരാധകരോട് മാപ്പ് പറഞ്ഞ് റാഷ്ഫോർഡ്
Next articleഇനി കാണുക പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ : ലുകാകു