ഇനി കാണുക പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ : ലുകാകു

ഇനി ആരാധകർ കാണാൻ പോകുന്നത് പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആയിരിക്കും എന്ന് ബെൽജിയൻ സ്ട്രൈക്കർ ലുകാകു. ഇന്നലെ ബേർൺലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ശേഷമായിരുന്നു ലുകാകു യുണൈറ്റഡിൽ നിന്ന് എന്താണ് ഇനി കാണാൻ പോകുന്നത് എന്ന് വ്യക്തമാക്കിയത്. ഇന്നലെ ബേർൺലിക്കെതിരായി കണ്ട ഫുട്ബോൾ ആകും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുക. ഈ വേഗതയേറിയ ഫുട്ബോൾ ആണ് അവസാന കുറേ ആഴ്ചകളായി യുണൈറ്റഡ് പരിശീലിക്കുന്നത്. ഇപ്പോൾ അതിന്റെ ഫലം കണ്ട് വരികയാണെന്നും ലുകാകു പറഞ്ഞു.

ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ഇങ്ങനെയാണ് യുണൈറ്റഡ് കളിക്കേണ്ടത് എന്നും ലുകാകു പറഞ്ഞും വേഗതയേറൊയ ഫുട്ബോളും കൂടുതൽ അവസരങ്ങളും ഇനി യുണൈറ്റഡ് സൃഷ്ടിക്കുന്നത് കാണാം എന്നും ലുകാലു പറഞ്ഞു. ഇന്നലെ ഏകപക്ഷീയമായ പോരിൽ ബേർൺലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഗോളുകളുമായി ലുകാകു ആയിരുന്നു ഇന്നലെ താരമായത്.

Previous articleഅശുതോഷ് മെഹ്ത കൊൽക്കത്ത വിട്ട് പൂനെ സിറ്റിയിലേക്ക്
Next articleനാട്ടില്‍ ജയമില്ലാതെ ട്രിഡന്റ്സ്, സ്റ്റാര്‍സിനോടും തോല്‍വി