ആരാധകരോട് മാപ്പ് പറഞ്ഞ് റാഷ്ഫോർഡ്

ഇന്നലെ നടന്ന ബേർൺലിക്കെതിരായ മത്സരത്തിൽ അനാവശ്യമായി ചുവപ്പ് കാർഡ് സമ്പാദിച്ചതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡ് ആരാധകരോട് മപ്പു പറഞ്ഞു. വികാരപരമായി പെരുമാറി പോയി എന്നും അതിന് ക്ഷമിക്കണെന്നും റാഷ്ഫോർഡ് ട്വിറ്ററിൽ കുറിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു റാഷ്ഫോർഡ് ചുവപ്പ് കണ്ടത്.

ബേർൺലി താരം ബ്രാഡ്സ്ലിയെ തലകൊണ്ട് ഇടിച്ചത് ചുവപ്പിലേക്ക് കലാശിക്കുകയായിരുന്നു. റാഷ്ഫോർഡിന് ഇനി അടുത്ത് മൂന്ന് മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടി വരും. ചുവപ്പ് കിട്ടി 10 പേരായി ചുരുങ്ങിയെങ്കിലും മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.