റേഞ്ചേഴ്സിന്റെ വണ്ടർ കിഡ് റോറി വിൽസൺ ഇനി ആസ്റ്റൺ വില്ലക്കായി ഗോളടിക്കും

Newsroom

Img 20220704 234429

16കാരനായ റേഞ്ചേഴ്‌സിന്റെ വണ്ടർ കിഡ് റോറി വിൽസണെ ആസ്റ്റൺ വില്ല സ്വന്തമാക്കി. വിൽസണുമായി ആസ്റ്റൺ വില്ല കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. മുൻ റേഞ്ചേഴ്സ് പരിശീലകൻ കൂടിയായ ജെറാഡിന്റെ സാന്നിദ്ധ്യമാണ് താരത്തെ ആസ്റ്റൺ വില്ലയിലേക്ക് എത്തിക്കുന്നത്.

റേഞ്ചേഴ്‌സ് £300,000 ഡെവലപ്‌മെന്റ് ഫീസ് ആയി വില്ല നൽകേണ്ടി വരും. വിൽസൺ കഴിഞ്ഞ സീസണിൽ റേഞ്ചേഴ്‌സിന്റെ യൂത്ത് ടീമിനായി 49 ഗോളുകൾ നേടിയിരുന്നു.