എമ്പോളിയുടെ യുവ മധ്യനിര താരം ക്രിസ്റ്റ്യൻ അസ്ലാനുറ്റെ ഇന്റർ മിലാൻ ടീമിലേക്ക് എത്തിക്കും. ഇപ്പോൾ എമ്പോളിയുടെ താരമായ 20കാരൻ ഇന്റർ മിലാനുമായി കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ എമ്പോളിയുമായി ട്രാൻസ്ഫർ ചർച്ചകൾ നടക്കുകയാണ്. 10 മില്യൺ യൂറോയോളം ആണ് എമ്പോളി അസ്ലാനിക്കായി ആവശ്യപ്പെടുന്നത്.
അവസാന സീസണിൽ എമ്പോളിക്കായി നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിനയിരുന്നു. അൽബേനിയൻ താരമായ അസ്ലാനി ഇതിനകം അൽബേനിയൻ യുവ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.