മോഹൻ ബഗാന്റെ യുവതാരം സാഹിലിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി

മോഹൻ ബഗാൻ യുവതാരം എസ് കെ സാഹിലിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിലാണ് സാഹിൽ ജംഷദ്പൂർ എഫ് സിയിലേക്ക് എത്തുന്നത്. സാഹിലിന്റെ കരാർ അവസാനിച്ചതോടെ മോഹൻ ബഗാൻ വിടും എന്ന് താരം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Img 20220609 164107

22കാരനായ സാഹിലിന്റെ മോഹൻ ബഗാനായുള്ള മധ്യനിരയിലെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളിൽ ഒന്നായാണ് സാഹിലിനെ കണക്കാക്കുനത്. ഐ ലീഗിൽ മോഹൻ ബഗാൻ കിരീടം നേടിയ സീസണിലായിരുന്നു സാഹിലിന്റെ മികച്ച പ്രകടനം. എന്നാൽ ഐ എസ് എല്ലിലേക്ക് മോഹൻ ബഗാൻ എത്തിയത് മുതൽ താരത്തിന് അവസരം കുറഞ്ഞു. അവസാന സീസണിൽ ഒരു മത്സരം പോലും സാഹിൽ കളിച്ചിരുന്നില്ല.

ജംഷദ്പൂരിൽ എത്തി കരിയർ നേരെ ആക്കാൻ ആകും സാഹിലിന്റെ ലക്ഷ്യം.