പരാഗ്വേ യുവ സ്ട്രൈക്കറെ ബ്രൈറ്റൺ സ്വന്തമാക്കുന്നു

പരാഗ്വേയുടെ സ്ട്രൈക്കർ ആയ ജൂലിയോ എൻസിസോ ബ്രൈറ്റണിൽ എത്തുന്നു. കഴിഞ്ഞ ജനുവരിയിൽ തന്നെ ഗ്രഹാം പോട്ടറിന്റെ ടീം എൻസിസോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ താരവുമായി ബ്രൈറ്റൺ കരാറിൽ എത്തിയതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. പരാഗ്വേ ക്ലബായ ലിബെർടാർഡ് അസുൻസിയോണിൽ ആണ് താരം കളിക്കുന്നത്. ഉടൻ ബ്രൈറ്റണുമായി എസൻസിസോ കരാർ ഒപ്പുവെക്കും.

പരാഗ്വേ ദേശീയ ടീമിലുള്ള താരമാണ്. അഞ്ചു മത്സരങ്ങൾ അവർക്കായി കളിച്ചിട്ടുണ്ട്. ഈ സീസണിൽ പരാഗ്വേയിലെ ടോപ്പ് ഡിവിഷനിൽ എൻസിസോ 14 കളികളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിരുന്നു. 2021-ൽ നേടിയതിനേക്കാൾ ഒമ്പത് ഗോളുകൾ കൂടുതലാണ് ഇത്. പരാഗ്വേയിൽ ടോപ് സ്കോറർ ആണ് 18കാരൻ ഇപ്പോൾ.