ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്ന് ആഷ്ലി ഫിലിപ്സിന്റെ സൈനിംഗ് സ്പർസ് പൂർത്തിയാക്കി. സെന്റർ ബാക്ക് ക്ലബ്ബുമായി 2028 വരെ നീണ്ട ഒരു കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. 2017ൽ 12 വയസ്സുള്ളപ്പോൾ ബ്ലാക്ക്‌ബേണിൽ ചേരുന്നതിന് മുമ്പ് നാഷണൽ ലീഗ് നോർത്ത് സൈഡ് കഴ്‌സൺ ആഷ്ടണിൽ ആയിരുന്നു ആഷ്ലി.
2017-ൽ റോവേഴ്‌സ് അക്കാദമിയിലൂടെ അതിവേഗം മുന്നേറിയ താരം വെറും 2018ൽ അണ്ടർ 23 ടീമിനായി അരങ്ങേറ്റം നടത്തി. 2021/22-ൽ, ആഷ്ലി പ്രീമിയർ ലീഗ് 2-ൽ 11 മത്സരങ്ങൾ കളിച്ചു. 2022 ഓഗസ്റ്റിൽ ഹാർട്ട്‌പൂൾ യുണൈറ്റഡിനെതിരായ കാരബാവോ കപ്പ് നാലാം റൗണ്ട് വിജയത്തിലാണ് തം സീനിയർ അരങ്ങേറ്റം നടത്തിയത്. ബ്ലാക്ക്‌ബേണിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ കളിക്കാരനായി അന്ന് ആഷ്ലി മാറി.
ആഷ്‌ലി അണ്ടർ-17, അണ്ടർ-19 തലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്തിടെ 2023 ജൂണിൽ ലിസ്ബണിൽ നടന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ നോർവേയ്‌ക്കെതിരെ അണ്ടർ-18 ടീമിന്റെ ക്യാപ്റ്റനായിരുന്നു.