അസെൻസിയോക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, 30 മില്യന്റെ ബിഡ്

20220825 235540

ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിലേക്ക് കടക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സർപ്രൈസ് നീക്കത്തിനു ഒരുങ്ങിയിരിക്കുകയാണ്. റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോക്ക് വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. 30 മില്യൺ യൂറോയുടെ ഒരു ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അസെൻസിയോ റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിക്കുന്നുമുണ്ട്..

അസെൻസിയോ

കാർലോ ആഞ്ചലോട്ടിയും അസൻസിയോ റയൽ മാഡ്രിഡ് വിടാൻ ശ്രമിക്കുന്നുണ്ട് എന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. 2016ൽ റയൽ മാഡ്രിഡിൽ എത്തിയ അസെൻസിയോ 235 മത്സരങ്ങൾ റയൽ മാഡ്രിഡിനായു ഇതുവരെ കളിച്ചിട്ടുണ്ട്‌. 49 ഗോളുകളും 25 അസിസ്റ്റും അസെൻസിയീ റയലിനായി നേടിയിട്ടുണ്ട്. 3 ചാമ്പ്യൻസ് ലീഗ്, 3 ലാലിഗ, 3 ക്ലബ് ലോകകപ്പ്, 3 സൂപ്പർ കപ്പ്, 3 സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ അസെൻസിയോ റയലിൽ നേടി.

ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡിൽ നിന്ന് കസെമിറോയെ സൈൻ ചെയ്തിട്ടുണ്ട്.