ആഴ്‌സണൽ യുവതാരം ഒമർ റെകിക് സ്പാർടയിൽ

ആഴ്‌സണൽ യുവതാരം ഒമർ റെകിക് ഡച്ച് ക്ലബ്ബ് ആയ സ്പാർട റൊട്ടർഡാമിൽ പന്തു തട്ടും. ഒരു വർഷത്തെ ലോണിലാണ് സ്പാർട ഇരുപത്കാരനെ എത്തിക്കുന്നത്. താരത്തിന്റെ മുഴുവൻ സാലറിയും സ്പാർട നൽകും.

2021ലാണ് ടുനീഷ്യൻ താരം ഹെർത ബെർലിനിൽ നിന്നും ആഴ്‌സനലിൽ എത്തിയത്. ആഴ്‌സനൽ അണ്ടർ 23 ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ ഇറങ്ങി. ലോകകപ്പ് യോഗ്യത നേടിയ ടുനീഷ്യൻ ടീമിന്റെ ഭാഗമാകാൻ വേണ്ടി കൂടുതൽ അവസരങ്ങളാണ് പ്രതിരോധ താരം ലക്ഷ്യമിടുന്നത്. ദേശിയ ടീമിന് വേണ്ടി ഇതുവരെ മൂന്ന് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്