യുവ ബ്രസീലിയൻ താരത്തെ ആഴ്‌സണൽ സ്വന്തമാക്കുന്നത് ആയി റിപ്പോർട്ട്

Wasim Akram

ബ്രസീലിയൻ ക്ലബ് ഗ്രമിയോയുടെ 23 കാരനായ ബ്രസീലിയൻ മധ്യനിര താരം ബിറ്റല്ലോയെ ആഴ്‌സണൽ ഉടൻ സ്വന്തമാക്കും എന്നു റിപ്പോർട്ട്. വിശ്വസ്തമായ ബ്രസീലിയൻ മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്. താരത്തിനെ 8 മില്യൺ യൂറോ നൽകിയാവും ആഴ്‌സണൽ സ്വന്തമാക്കുക എന്നാണ് റിപ്പോർട്ട്.

ആഴ്‌സണൽ

മധ്യനിരയിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരമാണ് ബിറ്റല്ലോ. നേരത്തെ ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടറും മുൻ ബ്രസീലിയൻ താരവും ആയ എഡു താരത്തിന് ആയി ചർച്ചകൾ നടത്തിയത് ആയി റിപ്പോർട്ട് വന്നിരുന്നു. വർക്ക് പെർമിറ്റ് പ്രശ്നങ്ങൾ ഉള്ളതിനാൽ താരത്തെ സ്വന്തമാക്കിയ ശേഷം ലോണിൽ വിടാൻ ആണ് ആഴ്‌സണൽ ഒരുങ്ങുന്നത് എന്നു റിപ്പോർട്ട് ഉണ്ട്.