വലൻസിയയുടെ സ്പാനിഷ് അണ്ടർ 21 പ്രതിരോധതാരം ക്രിസ്റ്റ്യൻ മോസ്ക്വെറയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്‌സണൽ. ഏതാണ്ട് 15 മില്യൺ യൂറോക്ക് ആണ് താരത്തെ സ്പാനിഷ് താരത്തെ ടീമിൽ എത്തിച്ചത്. ക്ലബ്ബിൽ മൂന്നാം നമ്പർ ജേഴ്‌സി ആവും മോസ്ക്വെറ ധരിക്കുക.
കഴിഞ്ഞ സീസണിൽ വലൻസിയക്ക് ആയി 40 തിൽ അധികം മത്സരം കളിച്ച മോസ്ക്വെറ അണ്ടർ 21 യൂറോ കപ്പിൽ സ്‌പെയിൻ ടീമിന് ആയും തിളങ്ങിയിരുന്നു. 5 വർഷത്തെ ദീർഘകാല കരാർ ആണ് സ്പാനിഷ് താരം ആഴ്‌സണലിൽ ഒപ്പ് വെക്കുക. പ്രതിരോധത്തിൽ വലത് ഭാഗത്ത് വില്യം സലിബക്ക് ബാക്ക് അപ്പ് ആയി ആവും മോസ്ക്വെറ ആഴ്‌സണലിൽ ഉപയോഗപ്പെടുക എന്നാണ് സൂചന.