ആഴ്‌സണൽ ഗോൾ കീപ്പർ കാൾ ഹെയിനെ സ്വന്തമാക്കാൻ വെർഡർ ബ്രെമൻ ശ്രമം

Wasim Akram

Picsart 25 08 21 21 30 36 482

ആഴ്‌സണൽ ഗോൾ കീപ്പർ കാൾ ഹെയിനെ സ്വന്തമാക്കാൻ ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് വെർഡർ ബ്രെമൻ ശ്രമം. 2026 ക്ലബും ആയി കരാർ ഉള്ള താരത്തെ സ്ഥിര കരാറിൽ 3 മില്യണിനു അടുത്ത് തുകക്ക് വിൽക്കാൻ ആണ് ആഴ്‌സണൽ ശ്രമം. എന്നാൽ താരത്തെ നിലവിൽ ലോണിൽ എത്തിക്കാൻ ആണ് ജർമ്മൻ ക്ലബിന്റെ താൽപ്പര്യം.

ആഴ്‌സണൽ

നേരത്തെ ബ്രെമൻ ഗോൾ കീപ്പർ മൈക്കിൾ സെറ്റെറർ ഫ്രാങ്ക്ഫർട്ടിൽ ചേർന്നിരുന്നു. രണ്ടാം ഗോൾ കീപ്പർ ആയിട്ടാവും 23 കാരനായ ഹെയിൻ ബ്രെമനിൽ ചേരുക. അതേസമയം ടീമിൽ അവസരങ്ങൾ കുറഞ്ഞ ആഴ്‌സണലിന്റെ പോർച്ചുഗീസ് മധ്യനിര താരമായ ഫാബിയോ വിയേരക്ക് ആയി ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടും ശ്രമങ്ങൾ തുടരുന്നുണ്ട്. കഴിഞ്ഞ സീസണിൽ മുൻ ക്ലബ് പോർട്ടോയിൽ ലോണിൽ കളിച്ച താരത്തെ ലോണിൽ ടീമിൽ എത്തിക്കാൻ ആണ് സ്റ്റുഗാർട്ട് ശ്രമം. താരത്തെ വിൽക്കാൻ തന്നെയാണ് ആഴ്‌സണൽ ശ്രമവും.