മിഹൈലോ മദ്രൈകിനു ആയി ആഴ്‌സണലിന്റെ പുതിയ ഓഫർ

Wasim Akram

Updated on:

യുക്രെയ്ൻ ക്ലബ് ശാക്തറിന്റെ യുക്രെയ്ൻ യുവ താരം മിഹൈലോ മദ്രൈകിനു ആയി ആഴ്‌സണൽ പുതിയ ഓഫർ മുന്നോട്ട് വച്ചത് ആയി റിപ്പോർട്ട്. നേരത്തെ ആഴ്‌സണലിന്റെ 40 മില്യൺ+20 മില്യൺ ഓഫർ ശാക്തർ നിരാകരിച്ചിരുന്നു. അതിനാൽ പുതുക്കിയ മികച്ച ഓഫർ ആണ് ആഴ്‌സണൽ മുന്നോട്ട് വച്ചത്.

പല തവണ ആഴ്‌സണലിൽ ചേരണം എന്ന ആഗ്രഹം പരസ്യമാക്കിയ താരം ആണ് യുക്രെയ്ൻ നെയ്മർ എന്നു വിളിപ്പേരുള്ള മിഹൈലോ മദ്രൈക്. ഇതിനകം തന്നെ താരവും ആയി ആഴ്‌സണൽ ധാരണയിൽ എത്തിയത് ആയും വാർത്തകൾ ഉണ്ട്. കഴിഞ്ഞ രണ്ടു ആഴ്‌സണൽ മത്സരങ്ങളും താൻ കാണുന്നത് ആയി ഇൻസ്റ്റഗ്രാമിൽ താരം അറിയിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.