Picsart 23 07 19 00 18 29 907

കേരള ബ്ലാസ്റ്റേഴ്സിന്റെ ആയുഷ് അധികാരി ഇനി ചെന്നൈയിനിൽ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ യുവ മധ്യനിര താരം ആയുഷ് അധികാരിയെ ക്ലബ് വിൽക്കുന്നു. ചെന്നൈയിൻ എഫ് സിയുമായി ഇതുസംബന്ധിച്ച് ധാരണയിൽ എത്തിയതായാണ് റിപ്പോർട്ട്. ആയുഷ് 3 വർഷത്തെ കരാർ ചെന്നൈയിനിൽ ഒപ്പുവെക്കും. അടുത്ത ദിവസം തന്നെ ഈ നീക്കം ഔദ്യോഗികമാകും. ഈ കഴിഞ്ഞ സീസണിൽ ആയുഷിന് കേരള ബ്ലാസ്റ്റേഴ്സിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ആകെ ഏഴ് ഐ എസ് എൽ മത്സരങ്ങളിൽ ആണ് ആയുഷ് ഇറങ്ങിയത്. അതും വെറും 132 മിനുട്ടുകൾ മാത്രം. ഇതിനു മുമ്പുള്ള സീസണിൽ ആയുഷ് 17 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു.

ആയുഷ് 2019ൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. 2020ൽ ടീമിനായി സീനിയർ അരങ്ങേറ്റം നടത്തി. അതിനു മുമ്പ് ഒസോണിൽ ആയിരുന്നു. ഇന്ത്യൻ ആരോസിനായും ആയുഷ് കളിച്ചിട്ടുണ്ട്. 22കാരനായ താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ട്. ഐ എസ് എല്ലിലെ പല ക്ലബുകളും ആയുഷിനായി രംഗത്ത് വന്നിട്ടുണ്ടായിരുന്നു എങ്കിലും ചെന്നൈയിൻ ആ യുദ്ധത്തിൽ വിജയിക്കുകയായിരുന്നു‌.

Exit mobile version