തകർപ്പൻ സീസണ് പിന്നാലെ മാർട്ടിനെസ് ആഴ്സണൽ വിട്ടു

- Advertisement -

ആഴ്സണലിന്റെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളിൽ ഒന്നായിരുന്നു അവരുടെ രണ്ടാം ഗോൾ കീപ്പറായ എമിലിയാനീ മാർട്ടിനെസ്. ആഴ്സണലിന്റെ ഒന്നാം ഗോൾ കീപ്പർ ലെനോ പരിക്കേറ്റ് പോയപ്പോൾ പകരക്കാരനായി ഗോൾ വലയ്ക്ക് മുന്നിലെത്തിയ മാർട്ടിനെസ് നിധി കാക്കും പോലെയാണ് വല കാത്തത്‌. ആഴ്സണലിന്റെ എഫ് എ കപ്പ് കിരീടത്തിലും അവസാനം കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിലും മാർട്ടിനെസിന് വലിയ പങ്ക് ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ലെനോ പരിക്ക് മാറി തിരികെ എത്തിയതിനാൽ മാർട്ടിനെസിന് ഇനി അധികം അവസരം ഉണ്ടാകില്ല. ഇത് കണക്കിലെടുത്ത് ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ് മാർട്ടിനെസ്. പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ ആസ്റ്റൺ വില്ലയാകും മാർട്ടിനെസിനെ സ്വന്തമാക്കുന്നത്. 20 മില്യണാണ് മാർട്ടിനെസിനായി ആസ്റ്റൺ വില്ല നൽകുന്നത്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കി കരാറിൽ ഒപ്പുവെക്കും. വില്ലയുടെ ഒന്നാം കീപ്പറായിരിക്കും മാർട്ടിനെസ്.

Advertisement