ടീം ശക്തമാക്കാൻ ആഴ്സണൽ, ആൽബർട്ട് സാമ്പി ലൊകോംഗ ഇനി ഗണ്ണേഴ്സിന് ഒപ്പം

20210709 155141

ആഴ്സണൽ പുതിയ സീസണായി ഒരുങ്ങുകയാണ്. ടീം ശക്തമാകുന്നതിന്റെ ഭാഗമായ നോർത്ത് ലണ്ടൺ ക്ലബ് ഒരു സൈനിംഗ് പൂർത്തിയാക്കുകയാണ്. ആൻഡെർലെചിന്റെ മധ്യനിര താരം. ആൽബർട്ട് സാംബി ലൊകോംഗ ആണ് ആഴ്സണലിൽ എത്തുന്നത്. താരം 2026വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെക്കും. 17 മില്യൺ നൽകിയാകും സാമ്പിയെ ആഴ്സണൽ വാങ്ങുന്നത്. 21കാരനായ താരം 2014 മുതൽ ആൻഡെർലെചിനൊപ്പം ഉണ്ട്. 2017ൽ ആണ് താരം സീനിയർ അരങ്ങേറ്റം നടത്തിയത്‌.

ഇതിനകം നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ഉടൻ മെഡിക്കൽ പൂർത്തിയാക്കി ആഴ്സണൽ ഈ സൈനിംഗ് പ്രഖ്യാപിക്കും. സാമ്പി പിന്നാലെ ആഴ്സണലിനൊപ്പം പ്രീസീസണായി സ്കോട്ലൻഡിലേക്ക് പോവുകയും ചെയ്യും. താരം ബെൽജിയത്തിന്റെ യുവ ടീമുകളിലെ സജീവ സാന്നിദ്ധ്യവുമാണ് ഇപ്പോൾ. ഈ സൈനിംഗ് പൂർത്തിയാക്കുന്നതിന് പിന്നാലെ ബെൻ വൈറ്റിന്റെ ട്രാൻസ്ഫറും ആഴ്സണൽ പൂർത്തിയാക്കും.

Previous articleഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ മാറ്റി മറിയ്ക്കാനാകില്ല – കീറൺ പൊള്ളാര്‍ഡ്
Next articleചെന്നൈയിന്റെ വിശ്വസ്ഥൻ ആയിരുന്ന എലി സാബിയ ഇനി ജംഷദ്പൂരിൽ