ചെന്നൈയിന്റെ വിശ്വസ്ഥൻ ആയിരുന്ന എലി സാബിയ ഇനി ജംഷദ്പൂരിൽ

Img 20210709 163050

ചെന്നൈയിൻ ഡിഫൻസിലെ അതിശക്തനായ പോരാളി എലി സാബിയ ക്ലബ് വിട്ടു. താരം ജംഷദ്പൂരിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു വർഷത്തേക്കാണ് എലി സാബിയ ജംഷദ്പൂരുമായി കരാർ ഒപ്പുവെച്ചത്. മുൻ ചെന്നൈയിൻ പരിശീലകൻ ഓവൻ കോയ്ലിന്റെ സാന്നിദ്ധ്യമാണ് എലി സാബിയയെ ജംഷദ്പൂരിലേക്ക് എത്തിച്ചത്. അവസാന നാലു സീസണിലും ചെന്നൈയിന്റെ പ്രധാന താരമായുരുന്നു സാബിയ.

കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ ചെന്നൈയിമ്ന് ക്ലബിനു വേണ്ടി ഇറങ്ങിയിരുന്നു. ഇതുവരെ നാലു സീസണുകളിലായി ചെന്നൈയിനു വേണ്ടി 73 മത്സരങ്ങൾ എലി സാബിയ കളിച്ചിട്ടുണ്ട്. അവസാന മൂന്ന് സീസൺ കൂടാതെ 2016ലും എലി സാബിയ ചെന്നൈയിനൊപ്പം ഉണ്ടായിരുന്നു. ബ്രസീൽ സ്വദേശിയായ എലി സാബി ബ്രസീലിലും സൗദിയിലും ഒക്കെയായി നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.

Previous articleടീം ശക്തമാക്കാൻ ആഴ്സണൽ, ആൽബർട്ട് സാമ്പി ലൊകോംഗ ഇനി ഗണ്ണേഴ്സിന് ഒപ്പം
Next articleഡാംസ്ഗാർഡിനായുള്ള മിലാന്റെ ബിഡ് സാമ്പ്ഡോറിയ നിരസിച്ചു