ഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ മാറ്റി മറിയ്ക്കാനാകില്ല – കീറൺ പൊള്ളാര്‍ഡ്

Pollardfinch

വിന്‍ഡീസ് ടീമിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര പരാജയപ്പെട്ടതിനുള്ള കാരണങ്ങള്‍ ടീമിന് ഒറ്റ ദിവസം കൊണ്ട് മാറ്റുവാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ്. ഓസ്ട്രേലിയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു താരം. ടീമിന്റെ പ്രശ്നമെന്താണെന്ന് വ്യക്തമായി അറിയാമെന്നും എന്നാൽ അത് ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോളേക്കും മാറ്റാനാകില്ലെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അതിന് മുമ്പത്തെ പരമ്പരയിലും ഡോട്ട് ബോളുകള്‍ വളരെ കൂടുതലായിരുന്നുവെന്നും അതിൽ മാറ്റം വരേണ്ടതാണെന്ന് ടീം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി. ചര്‍ച്ചകള്‍ മാത്രം നടന്നിട്ട് കാര്യമില്ലെന്നും അത് പ്രാവര്‍ത്തികമാക്കുകയാണ് പ്രധാനം എന്നും കീറൺ പൊള്ളാര്‍ഡ് സൂചിപ്പിച്ചു.

എട്ട് ദിവസത്തിനിടെ 5 ടി20 മത്സരങ്ങളാണ് ഓസ്ട്രേലിയയ്ക്കെതിരെ വിന്‍ഡീസ് കളിക്കുന്നത്. ഈ ദിവസങ്ങള്‍ക്കുള്ളിൽ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു.

Previous articleലങ്കന്‍ ക്യാമ്പിലും കൊറോണ, ഇന്ത്യയ്ക്കെതിരെ കളിക്കുക രണ്ടാം നിരയോ?
Next articleടീം ശക്തമാക്കാൻ ആഴ്സണൽ, ആൽബർട്ട് സാമ്പി ലൊകോംഗ ഇനി ഗണ്ണേഴ്സിന് ഒപ്പം