അർജന്റീനിയൻ യുവതാരത്തെ സ്വന്തമാക്കി ക്ലിൻസ്മാന്റെ ഹെർത്ത ബെർലിൻ

അർജന്റീനിയൻ യുവതാരത്തെ സ്വന്തമാക്കി ക്ലിൻസ്മാന്റെ ഹെർത്ത ബെർലിൻ. സ്റ്റട്ട്ഗാർട്ടിന്റെ അർജന്റീനിയൻ താരം സാന്റിയാഗോ അസ്കസിബറിനെയാണ് ഹെർത്ത ടീമിലെത്തിച്ചത്. 22 കാരനായ താരം ഹെർത്തയിൽ 18 നമ്പർ ജേഴ്സിയണിയും.

56 മത്സരങ്ങളിൽ ബുണ്ടസ് ലിഗയിൽ കളിച്ചിട്ടുള്ള അസ്കസിബർ അർജന്റീനക്ക് വേണ്ടി മൂന്ന് തവണ ജേഴ്സി അണീഞ്ഞിട്ടുണ്ട്. 2017ലാണ് ബുണ്ടസ് ലീഗയിലേക്ക് സാന്റിയഗോ എത്തിയത്. ബുണ്ടസ് ലീഗ വിന്റർ ബ്രേക്കിന് ശേഷം തിരികെ എത്തുമ്പോൾ ബയേണിനെതിരെയുള്ള മത്സരത്തിൽ സാന്റിയാഗോ കളിക്കും.

ജർമ്മൻ ഇതിഹാസം ജർഗൻ ക്ലിൻസ്മാൻ ഈ സീസണവസാനം വരെയാണ് ഹെർത്തയിൽ തുടരുക. അതിനു ശേഷം ഹെർത്തയുടെ സൂപ്രവൈസറി ബോർഡിലേക്ക് ക്ലിൻസ്മാൻ എത്തും. പുതിയ ഇന്വെസ്റ്റർ വന്നതിനു പിന്നാലെ ക്ലബ്ബിൽ വമ്പൻ അഴിച്ച് പണി നടത്തുകയാണ് ഹെർത്ത. ക്ലിൻസ്മാന്റെ കീഴിൽ 5 മത്സരങ്ങളിൽ എട്ട് പോയന്റ് നേടാനും ഹെർത്തക്ക് കഴിഞ്ഞു.

Previous articleസിഡ്നി ടെസ്റ്റിൽ കെയ്ൻ വില്യംസൺ കളിക്കുന്നത് സംശയം
Next article“പരാജയത്തെ പേടിയില്ല” – ക്ലോപ്പ്