സിഡ്നി ടെസ്റ്റിൽ കെയ്ൻ വില്യംസൺ കളിക്കുന്നത് സംശയം

നാളെ നടക്കുന്ന ഓസ്ട്രേലിയ ന്യൂസിലാൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ വില്യംസൺ കളിച്ചേക്കില്ല. പരിക്ക് കാരണം ബുദ്ധിമുട്ടുന്ന കെയ്ൻ വില്യംസൺ കളിക്കില്ല എന്ന സൂചനകൾ ടീം അധികൃതർ നൽകി. വില്യംസൺ മാത്രമല്ല ഹെൻറി നിക്കോൾസണും നാളെ കളിക്കുന്ന കാര്യം സംശയമാണ്.

പരമ്പര ഓസ്ട്രേലിയ തൂത്തുവാരുന്നത് ഒഴിവാക്കാൻ കഷ്ടപ്പെടുമ്പോൾ ആണ് ന്യൂസിലൻഡിന് ഈ പരിക്കുകൾ വലിയ ആശങ്കയാണ് നൽകുന്നത്. ബാറ്റ്സമാനായ ഗ്ലെൻ ഫിലിപ്സിനെ സ്ക്വഡിനൊപ്പം സിഡ്നിയിലേക്ക് ന്യൂസിലാൻഡ് കൂട്ടിയിട്ടുണ്ട്‌. താരം നാളെ ന്യൂസിലൻഡിനായി ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയേക്കും.

Previous articleഇഷ് സോദി വീണ്ടും രാജസ്ഥാൻ റോയൽസിൽ
Next articleഅർജന്റീനിയൻ യുവതാരത്തെ സ്വന്തമാക്കി ക്ലിൻസ്മാന്റെ ഹെർത്ത ബെർലിൻ