“പരാജയത്തെ പേടിയില്ല” – ക്ലോപ്പ്

പരാജയത്തെ താനോ ലിവർപൂളോ ഭയക്കുന്നില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെതിരെ പരാജയപ്പെട്ടില്ലായെങ്കിൽ പ്രീമിയർ ലീഗിൽ പരാജയം ഇല്ലാത്ത ഒരു വർഷം ലിവർപൂൾ പൂർത്തിയാക്കും. ഇപ്പോൾ ലിവർപൂൾ ഉള്ള ഫോമിൽ താൻ പരാജയത്തെ കുറിച്ച് ഓർക്കുന്ന് തന്നെ ഇല്ല. ക്ലോപ്പ് പറഞ്ഞു. പരാജയം ഒരു സാധ്യത തന്നെയാണ്. പക്ഷെ അതിനെ ഓർത്ത് ഭയമില്ല. ക്ലോപ്പ് പറഞ്ഞു.

ഒരോ കളിയിലും വിജയിക്കാൻ വേണ്ടി പല പരിഹാരങ്ങളും താൻ നേരത്തെ തന്നെ കണ്ടെത്താറുണ്ട്. ചിലപ്പോൾ അത് നടക്കും. ചിലപ്പോൾ അത് പാളും. പക്ഷെ അതിനെ ഓർത്ത് വിഷമിച്ചിട്ടു കാര്യമില്ല. ക്ലോപ്പ് പറഞ്ഞു. ആഴ്സൺ വെങ്ങറിന്റെ ഇൻവിൻസിബിൾ ആഴ്സണൽ സീസണിൽ വെങ്ങറിന് മത്സര ഫലങ്ങൾ ആദ്യമേ അറിയില്ലായിരുന്നു. അതു തന്നെയാണ് ഇപ്പോൾ തന്റെയും അവസ്ഥ. അതുകൊണ്ട് കാര്യങ്ങൾ ഒരിക്കലും എളുപ്പമല്ല എന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു.

Previous articleഅർജന്റീനിയൻ യുവതാരത്തെ സ്വന്തമാക്കി ക്ലിൻസ്മാന്റെ ഹെർത്ത ബെർലിൻ
Next article“ഒലെയ്ക്ക് ഈ തോൽവിക്ക് ശേഷവും എങ്ങനെ ചിരിക്കാൻ ആകുന്നു” – വാൻ പേഴ്സി