അർജന്റീനൻ യുവ പ്രതിരോധ താരത്തെ എ.സി മിലാൻ സ്വന്തമാക്കി

Wasim Akram

അർജന്റീനയുടെ യുവ പ്രതിരോധ താരം മാർകോ പെല്ലഗ്രിനോയെ ഇറ്റാലിയൻ വമ്പന്മാർ ആയ എ.സി മിലാൻ സ്വന്തമാക്കി. പ്ലാറ്റൻസെക്ക് 3 മില്യൺ യൂറോ നൽകിയാണ് 2002 ൽ ജനിച്ച 21 കാരനായ താരത്തെ മിലാൻ ടീമിൽ എത്തിക്കുന്നത്.

മിലാൻ

ഇറ്റാലിയൻ വേരുകൾ കൂടിയുള്ള യുവതാരം കഴിഞ്ഞ സീസണിൽ അർജന്റീനയിൽ മികച്ച പ്രകടനം ആണ് നടത്തിയത്. സെന്റർ ബാക്ക് ആയി മികവ് കാട്ടുന്ന താരം ടീമിന് കൂടുതൽ ശക്തി പകരും എന്നാണ് മിലാൻ കരുതുന്നത്.