“യുവന്റസ് റൊണാൾഡോയുടേത് ഉത്തമമായ തീരുമാനം” – ദ്രോഗ്ബ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള യാത്രയിൽ ഒരു അത്ഭുതവും തനിക്ക് ഇല്ലെന്ന് ചെൽസി ഇതിഹാസ സ്ട്രൈക്കർ ദ്രോഗ്ബ പറഞ്ഞു. റൊണാൾഡൊ ചെയ്തത് ഏറ്റവും അനുയോജ്യമായ കാര്യമാണ്. ഇറ്റലിയിലേക്ക് പോകുക എന്നത് എപ്പോഴും ആകാംക്ഷ നൽകുന്ന കാര്യമാണെന്നും ദ്രോഗ്ബ പറഞ്ഞു. താൻ ആയിരുന്നെങ്കിലും റൊണാൾഡോയെ പോലെ ചെയ്തേനെ എന്ന് ദ്രോഗ്ബ പറഞ്ഞു.

“റൊണാൾഡോ റയലിൽ നിൽക്കണമായിരുന്നു എന്ന് പലരും പറയുന്നുണ്ട്. റയൽ മാഡ്രിഡിൽ നിന്ന് 33ആം വയസ്സിലും ചാമ്പ്യന്റെ പ്രകടനം നടത്തിയ താരത്തിനോട് അങ്ങനെ പറയുന്നതിൽ കാര്യമുണ്ട്. പക്ഷെ റൊണാൾഡോ എന്നാൽ എപ്പോഴും പുതിയ വെല്ലുവിളികളെ അന്വേഷിക്കുകയാണ്. അത് മാത്രമേ റൊണാൾഡോയ്ക്ക് പ്രചോദനം നൽകുകയുള്ളൂ” ദ്രോഗ്ബ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial