ലീപ്‌സിഗ് ഡിഫൻഡർ ആഞ്ചെലിനോയെ റോമ സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആണ് റോമ ആഞ്ചലീനോയെ സ്ക്വാഡിലേക്ക് എത്തിക്കുന്നത്. സ്പാനിഷ് ഫുൾബാക്ക് ഗലാറ്റസരെയിൽ ആയിരുന്നു ഈ സീസണിൽ ഇതുവരെ കളിച്ചത്. ലോൺ കഴിഞ്ഞ് 5 മില്യൺ യൂറോ നൽകി താരത്തെ റോമക്ക് വാങ്ങാനും ആകും.

ആഞ്ചലീനോയ്ക്ക് ഇറ്റലിയിലേക്ക് എത്തി ഉടൻ മെഡിക്കൽ പൂർത്തിയാക്കും. മുൻ മാഞ്ചസ്റ്റർ സിറ്റി താരമാണ്. 27കാരനായ താരം ഹൊഫൻഹെയിം, ജിറോണ, മയോർക, പി എസ് വി ഐന്തോവൻ എന്നീ ക്ലബുകൾക്ക് ആയും കളിച്ചിട്ടുണ്ട്.







![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)
