യുവതാരം അന്റോണിയോ നൂസ ബ്രെന്റ്ഫോർഡിലേക്ക്

Newsroom

Picsart 24 01 29 10 50 47 968
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ വിംഗർ അന്റോണിയോ നുസയെ സൈൻ ചെയ്യാൻ ബ്രെൻ്റ്‌ഫോർഡ് ബെൽജിയൻ ക്ലബ് ബ്രൂഷെയുമായി ധാരണയിം എത്തി. 25 മില്യൺ പൗണ്ട് (30 മില്യൺ യൂറോ) ആകും ട്രാൻസ്ഫർ തുക എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോക്ക് സൈനിംഗ് പൂർത്തിയാക്കും എങ്കിലും ഈ സീസൺ അവസാനം വരെ നൂസ ലോണിൽ ബെൽജിയം ലീഗിൽ തന്നെ തുടരും.

അന്റോണിയോ 24 01 29 10 51 03 524

18-കാരനെ സ്വന്തമാക്കാൻ സ്പർസും രംഗത്ത് ഉണ്ടായിരുന്നു. നുസയ്ക്ക് അടുത്ത ദിവസം ലണ്ടണിൽ എത്തി ബ്രെൻ്റ്‌ഫോർഡിൽ മെഡിക്കൽ പൂർത്തിയാക്കും. ഈ സീസണിൽ ക്ലബ് ബ്രൂഷിനായി 28 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റും നൂസ സ്വന്തമാക്കിയിട്ടുണ്ട്. 2021 വേനൽക്കാലത്ത് നോർവീജിയൻ ടീമായ സ്റ്റബെക്കിൽ നിന്നാണ് താരം ബെൽജിയത്തിലേക്ക് എത്തിയത്. ഇതുവരെ ക്ലബ് ബ്രൂജക്ക് ആയി 64 മത്സരങ്ങൾ അദ്ദേഹം കളിച്ചു.