ആഞ്ചലീനോ വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആഞ്ചലീനോ മാഞ്ചസ്റ്റർ സിറ്റിയിലെ തിരികെ എത്തി. കഴിഞ്ഞ സീസണിൽ പി എസ് വിക്ക് മാഞ്ചസ്റ്റർ സിറ്റി വിറ്റ താരമാണ് ആഞ്ചലീനോ. മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒന്നായ ആഞ്ചലീനോ പി എസ് വിയിൽ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചു. ഇതു കണ്ട മാഞ്ചസ്റ്റർ സിറ്റി ബൈ ബാക്ക് ക്ലോസ് ഉപയോഗിച്ച് താരത്തെ തിരികെ വാങ്ങുകയായിരുന്നു.

5 മില്യൺ മാത്രമേ ആഞ്ചലീനോയ്ക്ക് വേണ്ടി ഇത്തവണ സിറ്റിക്ക് ചിലവഴിക്കേണ്ടി വന്നുള്ളൂ. 22കാരനായ ഡിഫൻഡർ ഇപ്പോൾ 2023വരെ ഉള്ള കരാറാണ് മാഞ്ചസ്റ്റർ സിറ്റിയുമായി ഒപ്പുവെച്ചത്. സ്പാനിഷ് താരം മുമ്പ് സിറ്റിയിൽ ഉണ്ടായിരുന്നു എങ്കിലും ഒരു മത്സരം പോലും സിറ്റിക്കു വേണ്ടി കളിക്കാൻ ആയിരുന്നില്ല.