അമദ് ദിയാലോ ലോണിൽ പോയി, ഇനി സ്കോട്ടിഷ് ചാമ്പ്യന്മാർക്ക് ഒപ്പം

20210120 121437
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ ലോണിൽ പോയി. താരത്തെ ബർമിങ്ഹാം സിറ്റി, ഡാർബി കൗണ്ടിൽ എന്നിവർ സൈൻ ചെയ്യാൻ നോക്കിയിരുന്നു എങ്കിലും ഇപ്പോൾ താരം സ്കോട്ലൻഡിലേക്ക് ആണ് പോകുന്നത്. സ്കോട്ടിഷ് ചാമ്പ്യന്മാരായ റേഞ്ചേഴ്സ് ആണ് അമദിനെ ലോണിൽ സ്വന്തമാക്കിയത്. സീസൺ അവസാനം വരെയുള്ള ലോൺ കരാറിന് ഒടുവിൽ താരം തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും.

കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് യുണൈറ്റഡിൽ വലിയ ഭാവി കാണുന്നത് കൊണ്ട് തന്നെ താരത്തെ വെറുതെ ബെഞ്ചിൽ ഇരുത്താൻ ക്ലബ് ഇഷ്ടപ്പെടുന്നില്ല.

Previous articleഅവസാന രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിക്കുവാന്‍ മോര്‍ഗനില്ല
Next articleട്രയോരെയുടെ മസിൽ പവർ ഇനി അങ്ങ് ലാലിഗയിൽ!! ബാഴ്സലോണയിലേക്ക് തിരികെയെത്തി