ഒരു ജയമെന്ന ആഗ്രഹവുമായി ഈസ്റ്റ് ബംഗാൾ വീണ്ടും ഇറങ്ങുന്നു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിന്റെ 57-ാം ദിവസം ഗോവയിലെ ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്സി എസ്സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഈസ്റ്റ് ബംഗാൾ അവരുടെ സീസണിലെ ആദ്യ വിജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ഇടക്കാല പരിശീലകനായ റെനെഡി സിങ്ങിന്റെ കീഴിൽ തങ്ങളുടെ സീസൺ പുനരുജ്ജീവിപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാൾ.

ജംഷഡ്പൂർ എഫ്സി വിജയവുമായിൽ ലീഗിൽ ഒന്നാമത് എത്താൻ ആകും ശ്രമിക്കുക. 10 മത്സരങ്ങളിൽ നാല് ജയവും നാല് സമനിലയും രണ്ട് പരാജയവുമായി 16 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ ജംഷദ്പൂർ. പത്ത് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് മാത്രം നേടി പട്ടികയിൽ ഏറ്റവും താഴെ ആണ് ഈസ്റ്റ് ബംഗാൾ ഉള്ളത്.