മുൻ ആഴ്‌സണൽ, ബാഴ്‌സലോണ, ഇന്റർ മിലാൻ താരമായ അലക്സിസ് സാഞ്ചസ് സ്പാനിഷ് ലാ ലീഗ ക്ലബ് സെവിയ്യയിൽ ചേരും. 36 കാരനായ ചിലി ഇതിഹാസം ഫ്രീ ഏജന്റ് ആയാണ് സെവിയ്യയിൽ ചേരുന്നത്.
ഒരു വർഷത്തെ കരാറിന് ആണ് സാഞ്ചസ് സ്പാനിഷ് ക്ലബിൽ ചേരുക. തനിക്ക് ഇനിയും ഒരു ബാല്യം ബാക്കിയുണ്ടെന്നു തെളിയിക്കാൻ ആവും ലാ ലീഗയിൽ തിരിച്ചു എത്തുന്ന സാഞ്ചസ് ശ്രമിക്കുക.