ലിവർപൂൾ പണി തുടങ്ങി!! അർജന്റീനയുടെ മാക് അലിസ്റ്റർ ഇനി ആൻഫീൽഡിൽ

Newsroom

അലക്‌സിസ് മാക് അലിസ്റ്റർ ഇനി ലിവർപൂൾ താരം. ലിവർപൂൾ അർജന്റീനൻ താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബ്രൈറ്റണ് 60 മില്യൺ യൂറോ നൽകിയാണ് മകാലിസ്റ്ററിനെ ലിവർപൂൾ സ്വന്തമാക്കിയത്. താരം 2028വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവെക്കും. അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും.

ലിവർപൂൾ

നേരത്തെ തന്നെ ഇരുപത്തിനാലുകാരനു വേണ്ടി പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. ലോക ജേതാക്കളായ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരത്തെ എത്തിക്കാൻ യുവന്റസിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും താല്പര്യം ഉണ്ടായിരുന്നു. മികച്ച മധ്യനിരയുടെ അഭാവം മൂലം സീസണിൽ വളരെ ബുദ്ധിമുട്ടിയ ലിവർപൂൾ മകാലിസ്റ്ററിനൊപ്പം വേറെയും മധ്യനിര താരങ്ങളെ എത്തിക്കും.

ഈ വരുന്ന സീസണായി ടീമിനെ പുതുക്കി പണിയും എന്ന് ക്ലോപ്പ് പറഞ്ഞിരുന്നു. അതിനായുള്ള ആദ്യ ചുവടാണ് മാക് അലിസ്റ്റർ. ഇനിയും വലിയ സൈനിംഗുകൾ ലിവർപൂൾ ഈ സമ്മറിൽ നടത്തും.