അലക്സ് ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസ് ക്ലബ് വിടാൻ സാധ്യത. താരത്തെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് ക്ലബായ സെവിയ്യ ആണ് ടെല്ലസിനെ സ്വന്തമാക്കാൻ ആയി ഇപ്പോൾ രംഗത്ത് ഉള്ളത്. ടെല്ലസിനെ സെവിയ്യ സ്വന്തമാക്കണം എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ സാലറിയിലെ വലിയ ശതമാനം വഹിക്കേണ്ടി വരും എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

മലാസിയ കൂടെ പുതുതായി എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ അലക്സ് ടെല്ലസിന്റെ സ്ഥാനം വീണ്ടും താഴേക്ക് പോയിരിക്കുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് സീസൺ മുമ്പ് എത്തിയ ടെല്ലസിന് ഇതുവരെ അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല.

പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും രണ്ടു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്.