ട്രാൻസ്ഫർ മാർക്കറ്റിൽ ഈസ്റ്റ് ബംഗാളിന്റെ വിളയാട്ട്, മിസോറാം യുവ ഡിഫൻഡറെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

Newsroom

20220801 125352

ഈസ്റ്റ് ബംഗാൾ ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഒന്നിനു പിറകെ ഒന്നായി പുതിയ താരങ്ങളെ സൈൻ ചെയ്യുക ആണ്‌. ഇപ്പോൾ ശ്രീനിധിയുടെ യുവതാരമായിരുന്ന ലാൽചിങ്നുംഗയെ ആണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. 21കാരനയ മിസോറാം സ്വദേശി ഈസ്റ്റ് ബംഗാളിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും. കഴിഞ്ഞ സീസണിൽ ആയിരുന്നു ലാൽചിങ്നുംഗ ശ്രീനിധിയിൽ എത്തിയത്. ഡിഫൻഡർ ആയിരുന്നിട്ടും 5 അസിസ്റ്റ് നൽകാനും ഒരു ഗോൾ നേടാനും താരത്തിനായിരുന്നു.

ശ്രീനിധിക്കായി കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളും ലാൽചിങ്നുംഗ കളിച്ചിരുന്നു. റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഐസാളിനായി രണ്ടു സീസണുകൾ താരം കളിച്ചിട്ടുണ്ട്.