ബാഴ്സലോണ യുവതാരം അലേന ഇനി ബെറ്റിസിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ യുവതാരം കാർലെസ് അലേന ഈ സീസണിൽ ഇനി റയൽ ബെറ്റിസിനു വേണ്ടി ബൂട്ടുകെട്ടും. താരത്തെ സീസൺ അവസാനം വരെ ലോണടിസ്ഥാനത്തിൽ ബെറ്റിസിനു നൽകാൻ ബാഴ്സലോണ തീരുമാനിച്ചു. ബാഴ്സലോണ മിഡ്ഫീൽഡിൽ അലേനയ്ക്ക് അധികം അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് അലേനയെ ബെറ്റിസിലേക്ക് അയക്കാൻ കാരണം.

ലോൺ കഴിഞ്ഞാൽ താരം ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചുവരും. അലേനയെ വിൽക്കാൻ ഉദ്ദേശമില്ല എന്ന് ബാഴ്സലോണ അറിയിച്ചു. ബാഴ്സലോണയുടെ അണ്ടർ 8 ടീം മുതൽ ക്ലബിനൊപ്പം അലേന ഉണ്ടായിരുന്നു. ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ഇതുവരെ 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3 ഗോളുകളും നേടിയിട്ടുണ്ട്.