ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയ സ്പാനിഷ് സ്ട്രൈക്കർ അൽകാസർ ഇനി ബാഴ്സയുടെ താരമല്ല. അൽകാസർ ഡോർട്മുണ്ടുമായി സ്ഥിരമാറ്റത്തിനുള്ള കരാർ ഒപ്പിട്ടു. 2023 വരെ താരത്തെ ക്ലബിൽ നിലനിർത്തുന്നതാണ് കരാർ. ലോണിന് ശേഷം ഡോർട്മുണ്ടിന് സൈൻ ചെയ്യാൻ എന്ന കരാറിൽ ആയിരുന്നു ബാഴ്സ അൽകാസറിനെ ജർമ്മനിയിലേക്ക് അയച്ചത്.
അൽകാസർ ബുണ്ടസ് ലീഗയിൽ ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. അവസാന മത്സരത്തിൽ ബയേണെതിരായ ഗോളും അൽകാസറായിരുന്നു നേടിയത്. ഇതുവരെ ഒമ്പതു ഗോളുകൾ ഈ സീസണിൽ അൽകാസർ നേടി. 25 മില്യണോളം ആകും താരത്തിനായി ഡോർട്മുണ്ട് ബാഴ്സക്ക് നൽകുക.
25 കാരനായ അൽകാസർ 3 വർഷത്തോളം ബാഴ്സയിൽ ഉണ്ടായിരുന്നു എങ്കിലും അവസരങ്ങൾ വളരെ കുറച്ചെ കിട്ടിയിരുന്നുള്ളൂ. ബാഴ്സയിലേക്ക് താരം ഒരിക്കലും മടങ്ങില്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
📝 #Alcacer2023 pic.twitter.com/kmT5FQbPqO
— Borussia Dortmund (@BVB) November 23, 2018