പരിശീലനം കാണാൻ സ്റ്റേഡിയം നിറഞ്ഞു, അർജന്റീനൻ സൂപ്പർ ക്ലാസികോ രണ്ടാം പാദം നാളെ

- Advertisement -

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിന്റെ രണ്ടാം പാദ മത്സരം ഒപ്പത്തിനൊപ്പം. നാളെ റിവർ പ്ലേറ്റിന്റെ തട്ടകത്തിലാണ് മത്സറരൻ എങ്കിലും ഇപ്പോൾ ചർച്ചയായിരിക്കുന്നത് ബോകാ ജൂനിയേഴ്സിന്റെ ഹോം സ്റ്റേഡിയത്തിലെ കാഴ്ചയാണ്. കഴിഞ്ഞ ദിവസം ടീമിന്റെ അവസാന ട്രെയിനിങ് സെഷൻ കാണാൻ ഗ്യാലറി നിറഞ്ഞ കാഴ്ചയാണ് കണ്ടത്.

ബോകോ ജൂനിയേഴ്സിന്റെ ആരാധകരുടെ പാട്ടിലും ആരവത്തിലും ഗ്യാലറിയാകെ കുലുങ്ങുന്ന ദൃശ്യം ഏതൊരു ഫുട്ബോൾ ആരാധകനെയും ആവേശത്തിൽ ആക്കുന്നതാണ്. നാളെ അർദ്ധ രാത്രി റിവർ പ്ലേറ്റിനെ ഹോമിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.

ആദ്യ പാദ ഫൈനൽ 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ടു തവണ അന്ന് എവേ ടീമായ റിവർ പ്ലേറ്റ് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. എവെ ഗോൾ നിയമം ഇല്ലായെങ്കിലും ഈ സ്കോർ റിവർ പ്ലേറ്റിന് മുൻ കൈ നൽകുന്നു. എവേ ആരാധർക്കും നാളെ കളി കാണാൻ സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടാകില്ല.

Advertisement