നെഥൻ എകെയെയും മാഞ്ചസ്റ്റർ സിറ്റി റാഞ്ചി, നാളെ മെഡിക്കൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബൗണ്മതിന്റെ യുവ സെന്റർ ബാക്ക് നെഥൻ എകെയെയും പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി റാഞ്ചി. ബൗണ്മത് റിലഗേറ്റഡ് ആയതിനു പിന്നാലെയാണ് എകെയെ സിറ്റി സ്വന്തമാക്കുന്നത്. സിറ്റിയും ബൗണ്മതും തമ്മിൽ ധാരണ ആയി കഴിഞ്ഞു. നാളെ എകെയുടെ മെഡിക്കൽ പൂർത്തിയാകും. ഇതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം എത്തും. കഴിഞ്ഞ ദിവസം വലൻസിയയിൽ നിന്ന് ഫെറാൻ ടോറസിനെയും മാഞ്ചസ്റ്റർ സിറ്റി സൈൻ ചെയ്തിരുന്നു.

ബൗണ്മതിന്റെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായിരുന്നു എകെ. സീസൺ അവസാനം എകെയ്ക്ക് ഏറ്റ പരിക്കാണ് ബൗണ്മതിനെ റിലഗേഷനിൽ എത്തിച്ചത്. ഇടംകാലൻ സെന്റർ ബാക്കായ എകെയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് ഉണ്ടായിരുന്നു. 43 മില്യൺ നൽകിയാണ് എകെയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്‌. മുമ്പ് ചെൽസിയുടെ താരമാരുന്നു എകെ. അവസരങ്ങൾ ഒട്ടും ലഭിക്കാത്തതിനാൽ ആണ് എകെ ചെൽസി വിട്ടത്.