അയാക്സിന്റെ ലിസാൻഡ്രോ മാർട്ടിനസ് ആഴ്സണലിൽ എത്തുമോ?

ആഴ്സണൽ ട്രാൻസ്ഫർ മാർക്കറ്റിൽ അടുത്തതായി ലക്ഷ്യമിടുന്നത് അയാക്സിന്റെ വേർസറ്റൈൽ താരമായ ലിസാൻഡ്രോ മാർട്ടിനസിനെ ആകും. മാർട്ടിനിസിനായി ഇതിനകം തന്നെ ആഴ്സണൽ ശ്രമിച്ചിട്ടുണ്ട് എങ്കിലും ആഴ്സണലിന്റെ ആദ്യ ഓഫർ അയാക്സ് നിരസിച്ചിരുന്നു. ആഴ്സണൽ 20 മില്യൺ യൂറോ ആയിരുന്നു ഓഫർ ചെയ്തിരുന്നത്. എന്നാൽ 30 മില്യൺ എങ്കിലും തന്നാലെ മാർട്ടിനസിനെ അയാക്സ് ആർക്കും വിട്ടു കൊടുക്കൂ.

അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്‌. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്. അർജന്റീനയ്ക്ക് ഒപ്പം ഫൈനലിസിമ മത്സരത്തിൽ വരെ ലിസാൻഡ്രോ മാർട്ടിനസ് ഉണ്ടായിരുന്നു. 2019 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.

Comments are closed.