സ്റ്റെർലിങിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം റഹീം സ്റ്റെർലിങിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കും. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ ആണ് സ്റ്റെർലിങ് ശ്രമിക്കുന്നത്. അവസരങ്ങൾ കുറയുന്നതിനാൽ സിറ്റി വിടാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് കഴിഞ്ഞ സീസൺ മധ്യത്തിൽ തന്നെ സ്റ്റെർലിംഗ് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ആകെ 23 ലീഗ് മത്സരങ്ങൾ മാത്രമെ സ്റ്റാർട് ചെയ്തിരുന്നുള്ളൂ.

അടുത്ത സീസൺ അവസാനം വരെയെ സ്റ്റെർലിങിന് സിറ്റിയിൽ കരാർ ഉള്ളൂ എന്നതിനാൽ മാഞ്ചസ്റ്റർ സിറ്റി നല്ല ഓഫർ ലഭിച്ചാൽ സ്റ്റെർലിങിനെ വിൽക്കും. സ്റ്റെർലിങിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസി പരിശീലകൻ ടൂഷലിന്റെ ഇഷ്ടതാരമാണ് സ്റ്റെർലിങ്. ഡെംബലെ സ്വന്തമാക്കാൻ ആയില്ല എങ്കിൽ ആകും ചെൽസി സ്റ്റെർലിംഗിനായി ഇറങ്ങുക. 27 കാരനായ സ്റ്റെർലിങ് അവസാന 7 വർഷമായി സിറ്റിക്ക് ഒപ്പം ഉണ്ട്.