അഗ്വേറോ ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ചു, ചാമ്പ്യൻസ് ലീഗ് ഫൈനലിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരും

Img 20210522 011545
- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിട്ട സെർജിയോ അഗ്വേറോ ബാഴ്സലോണയിലേക്ക് തന്നെ പോകും എന്ന് ഉറപ്പായി‌. അഗ്വേറോയും ബാഴ്സലോണയും തമ്മിൽ കരാർ ഒപ്പുവെച്ചു. ഫബ്രിസിയോ റൊമാനോ ആണ് അഗ്വേറോ കരാർ ഒപ്പുവെച്ച വാർത്ത പങ്കുവെച്ചത്‌. രണ്ട് വർഷത്തെ കരാർ ആണ് അഗ്വേറോ ബാഴ്സലോണയിൽ ഒപ്പുവെച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്സലോണ ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പ്രഖ്യാപിക്കും.

മാഞ്ചസ്റ്റർ സിറ്റിയിൽ ലഭിച്ചിരുന്ന വേതനത്തിലും കുറവായിരിക്കും അഗ്വേറോക്ക്. പത്തു മില്യൺ യൂറോയിൽ താഴെ ആകും പ്രതിവർഷ വേതനം. ചാമ്പ്യൻസ് ലീഗ് ഫൈനൽ ആകും അഗ്വേറോയുടെ സിറ്റി ജേഴ്സിയിലെ അവസാന മത്സരം. അതിനു മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ആണ് അഗ്വേറോ ശ്രമിക്കുന്നത്. മെസ്സിയുടെ വലിയ കൂട്ടുകാരനായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാൻ ഉള്ള ആഗ്രഹത്തിലാണ് ബാഴ്സലോണയിലേക്ക് എത്തുന്നത്. അഗ്വേറോയുടെ സൈനിംഗ് മെസ്സി ക്ലബ് വിടില്ല എന്നും ഏകദേശം ഉറപ്പിക്കും. അഗ്വേറോക്ക് പിന്നാലെ മെംഫിസ് ഡിപായെയും ബാഴ്സലോണ സ്വന്തമാക്കും. ചാമ്പ്യൻസ് ലീഗ് വിജയിച്ചാൽ അഗ്വേറോക്ക് വലിയ ബോണസ് ലഭിക്കും.

Advertisement