പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റേഡിയം എന്ന് നിറഞ്ഞിട്ടാണ് കണ്ടിട്ടുള്ളത് – തൈമല്‍ മില്‍സ്

psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ മികച്ചതായിരുന്നുവെന്നും പാക്കിസ്ഥാനില്‍ മത്സരം നടക്കുമ്പോള്‍ ഗ്രൗണ്ട് എപ്പോളും പൂര്‍ണ്ണമായി നിറഞ്ഞിരുന്നുവെന്നും പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ തൈമല്‍ മില്‍സ്. ഐപിഎലിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുള്ള താരം ഇരു ലീഗുകളിലും കാണികളില്‍ ആണ് വലിയ വ്യത്യാസം കണ്ടിട്ടുള്ളതെന്ന് പറഞ്ഞു.

ഐപിഎല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും പണവും കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ പേസര്‍മാരാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ കരുത്തെന്ന് തൈമല്‍ മില്‍സ് പറഞ്ഞു. ഐപിഎല്‍ ലോകത്തിലെ ഏറ്റവും വലിയ ലീഗാവുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ തന്നെ വിസ്മരിപ്പിച്ചിട്ടുണ്ടെന്ന് മില്‍സ് പറഞ്ഞു.

ഇന്ത്യയിലെ സ്റ്റേഡിയങ്ങളുടെ അതേ വലുപ്പമാണ് പാക്കിസ്ഥാനിലേതും എന്നാല്‍ ശരിക്കുമുള്ള പാഷന്‍ പാക്കിസ്ഥാനിലെ കാണികളിലാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം പറഞ്ഞു. പാക്കിസ്ഥാനില്‍ മികച്ച പേസര്‍മാരുള്ളതിനാല്‍ തന്നെ ഒരു വിദേശ പേസര്‍ക്ക് കാര്യങ്ങള്‍ അത്രമല്ലെന്നും തൈമല്‍ കൂട്ടിചേര്‍ത്തു.

Previous articleമഗ്വയർ യൂറോപ്പ ലീഗ് ഫൈനൽ കളിക്കാൻ സാധ്യത ഇല്ല എന്ന് ഒലെ
Next articleഅഗ്വേറോ ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ചു, ചാമ്പ്യൻസ് ലീഗ് ഫൈനലിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരും