മാറ്റിചിനെ റോമയിൽ എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ജോസെ

- Advertisement -

സെർബിയൻ താരമായ മാറ്റിചിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ റോമ ശ്രമിക്കും. റോമയുടെ പുതിയ പരിശീലകനായ ജോസെ മൗറീനോയുടെ ഇഷ്ട താരമാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ അധികം അവസരങ്ങൾ ഇല്ലാത്ത താരം ക്ലബ് വിടാൻ ഉള്ള ഒരുക്കത്തിലാണ്‌. ഇനി ഒരു വർഷം കൂടെ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാറ്റിചിന് കരാർ ഉള്ളൂ.

ചെറിയ തുക നൽകിയാൽ മാറ്റിചിനെ സ്വന്തമാക്കാൻ ആകും എന്നാണ് റോമ പ്രതീക്ഷിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർ ആണ് മാറ്റിചിന് ഇനിയും രണ്ടോ മൂന്നോ മികച്ച സീസൺ ഉണ്ടാകും എന്ന് ജോസെ വിശ്വസിക്കുന്നു. ജോസെ മൗറീനോ ആയിരുന്നു മൂന്ന് സീസൺ മുമ്പ് മാറ്റിചിനെ ചെൽസിയിൽ നിന്ന് യുണൈറ്റഡിലേക്ക് എത്തിച്ചത്. ചെൽസിയിൽ ജോസെയുടെ കീഴിൽ മാറ്റിച് ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertisement