അഗ്വേറോ ബാഴ്സലോണയിലേക്ക് തന്നെ, രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും

- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്വേറോ ബാഴ്സലോണയിലേക്ക് തന്നെ പോകും എന്ന് ഉറപ്പായി‌. അഗ്വേറോയും ബാഴ്സലോണയും തമ്മിലുള്ള കരാർ ചർച്ചകൾ ധാരണയിലേക്ക് എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷത്തെ കരാർ ആകും അഗ്വേറോ ബാഴ്സലോണയിൽ ഒപ്പുവെക്കുക. മാഞ്ചസ്റ്റർ സിറ്റിയിൽ ലഭിച്ചിരുന്ന വേതനവും അഗ്വേറോക്ക് ലഭിക്കില്ല. പത്തു മില്യൺ യൂറോയിൽ താഴെ ആകും പ്രതിവർഷ വേതനം.

ചാമ്പ്യൻസ് ലീഗ് ഫൈനൽ ആകും അഗ്വേറോയുടെ സിറ്റി ജേഴ്സിയിലെ അവസാന മത്സരം. അതിനു പിന്നാലെ അഗ്വേറോ ബാഴ്സലോണയുമായി കരാർ ഒപ്പുവെക്കും. മെസ്സിയുടെ വലിയ കൂട്ടുകാരനായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാൻ ഉള്ള ആഗ്രഹത്തിലാണ് ബാഴ്സലോണയിലേക്ക് വരുന്നത്. അഗ്വേറോയുടെ സൈനിംഗ് മെസ്സി ക്ലബ് വിടില്ല എന്നും ഏകദേശം ഉറപ്പിക്കും.

Advertisement